Skip to content

ഇതെന്തൊരു ഷോട്ട്, ചഹാലിന്റെ കിളി പറത്തിയ മാക്‌സ്‌വെൽ മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത് . ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ താരം രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു . മത്സരത്തിൽ 55 പന്തിൽ നിന്നും പുറത്താകാതെ 113 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം രണ്ട് പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടന്നു . അന്താരാഷ്ട്ര ട്വന്റി20യിലെ തന്റെ മൂന്നാം സെഞ്ചുറിയാണ് ഇന്നലെ നേടിയത് . ഇതോടെ രോഹിത് ശർമ്മയ്ക്കും കോളിൻ മൺറോയ്ക്കും ശേഷം അന്താരാഷ്ട്ര ട്വന്റി20യിൽ മൂന്ന് സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി ഗ്ലെൻ മാക്‌സ്‌വെൽ മാറി .

ഏഴ് ഫോറും ഒമ്പത് കൂറ്റൻ സിക്സും മാക്‌സ്‌വെല്ലിന്റെ ബാറ്റിൽ നിന്നും പിറന്നു . കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ തന്നെ വെള്ളം കുടിപ്പിച്ച യുസ്‌വേന്ദ്ര ചഹാലിനെ താരം പ്രഹരിക്കുകയും ചെയ്തു . ചഹാലിനെതിരെ മാക്‌സ്‌വെൽ നേടിയ റിവേഴ്സ് സ്വീപ് സിക്സ് കാണാം …

https://twitter.com/Ned_RMIT/status/1100998009679044608?s=19