Skip to content

പതിനായിരം റൺസ് ക്ലബ്ബിൽ ഇനി യൂണിവേഴ്സൽ ബോസും

ബ്രയാൻ ലാറയ്ക്ക് ശേഷം ഏകദിനത്തിൽ 10000 റൺസ് നേടുന്ന വെസ്റ്റിൻഡീസ് ബാറ്റ്സ്മാനായി ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെയാണ് ഈ നാഴികക്കല്ല് ഗെയ്ൽ താണ്ടിയത് . മത്സരത്തിൽ 97 പന്തിൽ 162 റൺസ് നേടി ക്രിസ് ഗെയ്ൽ തകർത്തടച്ചെങ്കിലും ഇംഗ്ലണ്ടിനോട് 29 റൺസിന് വെസ്റ്റിൻഡീസ് പരാജയപെട്ടു . 25 ആം ഏകദിന സെഞ്ചുറിയാണ് ക്രിസ് ഗെയ്‌ൽ ഇംഗ്ലണ്ടിനെതിരെ നേടിയത് .

ലോകഇലവനായി നേടിയ 55 റൺസ് ഉൾപ്പെടെ 10,074 റൺസ് ക്രിസ് ഗെയ്ൽ ഇതുവരെ ഏകദിനത്തിൽ നിന്നും നേടിയിട്ടുണ്ട് . വെസ്റ്റിൻഡീസിനായി മാത്രം 285 മത്സരത്തിൽ നിന്നും 38.24 ശരാശരിയിൽ 10,019 റൺസ് നേടിയ ഗെയ്ലിന് മുൻപിലുള്ളത് 295 മത്സരത്തിൽ നിന്നും 10348 റൺസ് നേടിയ ബ്രയാൻ ലാറ മാത്രമാണ് .

വെസ്റ്റിൻഡീസിന് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ

ബ്രയാൻ ലാറ – 10348

ക്രിസ് ഗെയ്ൽ – 10019

എസ് ചന്ദ്രപോൾ – 8778

ഡെസ്‌മണ്ട് ഹെയ്ൻസ് – 8648

വിവിയൻ റിച്ചാർഡ്‌സ് – 6721