Skip to content

ഇന്ത്യൻ പര്യടനത്തിൽ നിന്നും കെയ്ൻ റിച്ചാർഡ്‌സൺ പുറത്ത് ; പകരക്കാരനായി ടൈ

ഇന്ത്യൻ പര്യടനത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പുറത്ത് . പരിക്ക് മൂലം ട്വന്റി20 പരമ്പരയിൽ കളിക്കാൻ സാധിക്കാത്ത റിച്ചാർഡ്സണ് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും കളിക്കാൻ സാധിക്കില്ല . ആദ്യ ട്വന്റി20 മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിനിടെയാണ് താരം പരിക്കിന്റെ പിടിയിലായത്. തുടർചികിത്സയ്ക്കായി താരം ഓസ്‌ട്രേലിയക്ക് തിരിക്കുമെന്നറിയിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പകരക്കാരനായി ആൻഡ്രൂ ടൈയെ തിരിച്ചുവിളിച്ചു . ഓസ്‌ട്രേലിയക്ക് വേണ്ടി കഴിഞ്ഞ വർഷം ജൂണിലാണ് ആൻഡ്രൂ ടൈ ഏകദിന മത്സരം കളിച്ചത് . ആ മത്സരത്തിലാകട്ടെ ഏകദിന ചരിത്രത്തിൽ 100 റൺസ് വഴങ്ങുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബൗളറെന്ന മോശം റെക്കോർഡ് താരം നേടിയിരുന്നു.