Skip to content

ഐ പി എല്ലിൽ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ . മാർച്ച് 23 ന് റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിന് തുടക്കമാണ്. കഴിഞ്ഞ പതിനൊന്ന് സീസണിലും വർണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് മത്സരങ്ങൾ ആരംഭിച്ചതെങ്കിൽ ഇത്തവണ ഉദ്ഘാടനചടങ്ങുകൾ മുഴുവനായും ഒഴിവാക്കിയിരിക്കുകയാണ് ബിസിസിഐ . പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ബിസിസിഐ കൈക്കൊണ്ടത് . ഉദ്ഘാടനചടങ്ങിനായി മാറ്റിവെച്ച തുക ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് നൽകുമെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചീഫ് വിനോദ്2 റായ് വ്യക്തമാക്കി.

പന്ത്രണ്ടാം സീസണിലെ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ള ഷെഡ്യൂൾ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചത് . പൊതുതെരഞ്ഞെടുപ്പ് തീയതികൾ അറിഞ്ഞതിന് ശേഷം മാത്രമേ സീസണിലെ അടുത്ത മത്സരക്രമങ്ങൾ പ്രഖ്യാപിക്കൂ .