CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ബിഗ് ബാഷ് ലീഗ് ഫൈനൽ ; മെൽബൺ റെനഗേഡ്സിനെതിരെ സ്റ്റാർസിന് 146 റൺസിന്റെ വിജയലക്ഷ്യം

ബിഗ് ബാഷ് ലീഗ് ഫൈനലിൽ മെൽബൺ സ്റ്റാർസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മെൽബൺ റെനഗേഡ്സിന് ഭേദപ്പെട്ട സ്കോർ . നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 145 റൺസ് റെനഗേഡ്സ് നേടി . പുറത്താകാതെ 35 പന്തിൽ 43 റൺസ് നേടിയ ടോം കൂപ്പർ, 30 പന്തിൽ 38 റൺസ് നേടിയ ഡാനിയേൽ ക്രിസ്റ്റ്യ്ൻ എന്നിവരാണ് എന്നിവരാണ് തുടക്കത്തിൽ തകർന്നടിഞ്ഞ റെനഗേഡ്സിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് . നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ്2 നേടിയ ആഡം സാംപ, 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ജാക്സൺ ബേർഡ് എന്നിവരാണ് റെനഗേഡ്സിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .