Skip to content

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുട്ടികളുടെ പഠനചിലവ് വീരേന്ദർ സെവാഗ് ഏറ്റെടുക്കും ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാന്മാരുടെ കുട്ടികളുടെ മുഴുവൻ പഠനചിലവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് . തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സെവാഗ് വെളിപ്പെടുത്തിയത് . എന്ത് ചെയ്താലും അവരുടെ ത്യാഗത്തിന് മുന്നിൽ പകരമാവില്ലെന്നും പക്ഷേ തന്റെ അന്താരാഷ്ട്ര സ്കൂളിൽ തീവ്രവാദാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാന്മാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സംരക്ഷണം നൽകുമെന്നും ട്വിറ്റർ സന്ദേശത്തിൽ സെവാഗ് വ്യക്തമാക്കി .

https://twitter.com/virendersehwag/status/1096690180444975104?s=19

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എം, സച്ചിൻ ടെണ്ടുൽക്കർ, ഹർദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന എന്നിവരും ആക്രമണത്തെ അപലപിച്ച് സന്ദേശം പങ്കുവെച്ചിരുന്നു .

2017 ൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് സെവാഗിന്റെ സഹതാരം കൂടിയായ ഗൗതം ഗംഭീർ ഏറ്റെടുത്തിരുന്നു .