Skip to content

അതുപോലൊരു പ്രകടനം നടത്താൻ സാധിച്ചില്ല, ദിനേശ് കാർത്തിക്കിന്റെ ഏകദിന കരിയർ അവസാനിച്ചു ; മുൻ ഇന്ത്യൻ താരം

ആരാധകരെയും ക്രിക്കറ്റ് നിരീഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ദിനേശ് കാർത്തിക്കിനെ ഒഴിവാക്കിയത് ദിനേശ് കാർത്തിക്കിനെ ഒഴിവാക്കിയതിനൊപ്പം കെ എൽ രാഹുലിനേയും റിഷാബ് പന്തിനേയും തിരികെ ടീമിലെത്തിച്ച സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു . ശ്രീലങ്കയിൽ നിദാഹസ് ട്രോഫി ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെയാണ് ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. 2017 ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം 20 മത്സരങ്ങൾ കളിച്ച ദിനേശ് കാർത്തിക് 47.22 ശരാശരിയിൽ 425 റൺസ് നേടിയിരുന്നു . എട്ട് മത്സരത്തിലും ദിനേശ് കാർത്തിക്കിനെ പുറത്താക്കാൻ എതിർ ടീം ബൗളർമാർക്ക് സാധിച്ചില്ല. 2018 ലെ ധോണിയുടെ ഫോമില്ലായ്മയിലും ഇന്ത്യൻ ടീമിന് തുണയായത് ദിനേശ് കാർത്തിക്കിന്റെ പ്രകടനം തന്നെയായിരുന്നു .

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും പുറത്തായതോടെ ദിനേശ് കാർത്തിക്കിന്റെ ഏകദിന കരിയർ അവസാനിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കർ .

കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ ദിനേശ് കാർത്തിക്കിന് സാധിച്ചുവെന്നും എന്നാൽ ന്യൂസിലാൻഡിനെതിരെ ഏകദിനപരമ്പരയിലെ അവസാന മത്സരത്തിൽ റായുഡു കാഴ്ച്ചവെച്ചതു പോലെയുള്ള പ്രകടനം ദിനേശ് കാർത്തിക്കിന്റെ ഭാഗത്തുനിന്നുംഉണ്ടായിട്ടില്ലെന്നും മഞ്ജരേക്കർ വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റിലും ഒരു ഫിനിഷറായാണ് ദിനേശ് കാർത്തിക് പ്രത്യക്ഷപ്പെട്ടത് അതുകൊണ്ട് തന്നെയാണ് അവന്റെ കണക്കുകൾ സെലക്ടർമാരും ക്യാപ്റ്റനും അവഗണിച്ചത് മുൻ ഇന്ത്യൻ താരം2 കൂട്ടിച്ചേർത്തു .

ഏകദിന ടീമിൽ നിന്നും ഒഴിവാക്കപെട്ടെങ്കിലും ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്താൻ ദിനേശ് കാർത്തികിന് സാധിച്ചു .

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ ട്വന്റി20 ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), കെ എൽ രാഹുൽ, ശിഖാർ ധവാൻ, റിഷാബ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്,ക്രൂനാൽ പാണ്ഡ്യ, സിദ്ധാർത്ഥ് കൗൾ, മായങ്ക് മാർക്കണ്ഡേ .

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), ശിഖാർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, റിഷാബ് പന്ത്, സിദ്ധാർത്ഥ് കൗൾ, കെ എൽ രാഹുൽ

പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), ശിഖാർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, റിഷാബ് പന്ത്, ഭുവനേശ്വർ കുമാർ, കെ എൽ രാഹുൽ