Skip to content

ധവാനല്ല രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് റിഷാബ് പന്ത് ; ഷെയ്ൻ വോൺ

ലോകകപ്പിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ്മയ്ക്കൊപ്പം റിഷാബ് പന്ത് ഇന്നിങ്‌സ് ഓപ്പൺ ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . റിഷാബ് പന്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിക്കണമെന്ന് അഭിപ്രായപെട്ട വോൺ ആദ്യ ഇലവനിൽ ധോണിയ്ക്കൊപ്പം പന്തിനും കളിക്കാമെന്നും വ്യക്തമാക്കി .

” ഇന്ത്യൻ ഏകദിന ടീമിലെ റിഷാബ് പന്തിന്റെ സ്ഥാനത്തെ പറ്റി ധാരാളം ചർച്ചകൾ ഞാൻ കണ്ടു . എനിക്ക് തോന്നുന്നു പന്തിനും ധോണിയ്ക്കും ആദ്യ ഇലവനിൽ കളിക്കാൻ സാധിക്കും . എന്തുകൊണ്ട് ഒരു ബാറ്റ്സ്മാനെന്ന രീതിയിൽ പന്തിനെ കളിപ്പിച്ചുകൂടാ ? ഒരു പക്ഷേ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി തന്നെ ? എനിക്കറിയാം ശിഖാർ ധവാൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന്, പക്ഷേ രോഹിത് ശർമ്മയ്ക്കൊപ്പം റിഷാബ് പന്ത് ഓപ്പൺ ചെയ്യുന്നത് മനോഹരമായിരിക്കും . എക്‌സ് ഫാക്ടറുള്ള ഇത്തരം താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത് എതിർ ടീമിനെ അത്ഭുതപെടുത്തും ” വോൺ പറഞ്ഞു .

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിരണമെന്ന് ആവശ്യപെട്ട വോൺ ക്രിക്കറ്റിൽ നിലവിൽ ഇന്ത്യൻ ടീമിന്റെ മേധാവിത്വമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇതിഹാസ ബൗളർ പറഞ്ഞു .