Skip to content

പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ജോർജ്ജ് ബെയ്ലിയ്ക്ക് സാരമായ പരിക്ക്

ബിഗ് ബാഷ് ലീഗ് സെമിഫൈനൽ മത്സരത്തിനിടെ മുൻ ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ജോർജ്ജ് ബെയ്ലിക്ക് സാരമായ പരിക്ക് . മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിനരികെ പന്ത് തടുക്കാനുള്ള ശ്രമത്തിനിടെയാണ് ബെയ്ലിക്ക് പരിക്ക് പറ്റിയത് . മെൽബൺ സ്റ്റാർസിന്റെ ബാറ്റിങ്ങിനിടെ പതിനഞ്ചാം ഓവറിൽ ഗ്ലെൻ മാക്‌സ്‌വെൽ ബൗണ്ടറിയിലേക്ക് പായിച്ച പന്ത് ഡീപ് കവറിൽ നിന്നും ഓടിയെത്തി ഡൈവ് ചെയ്ത് തടുത്തിടാനുള്ള ബെയ്ലിയുടെ ശ്രമത്തിനിടെ വലതുകൈ ശക്തിയായി ഗ്രൗണ്ടിൽ പതിച്ചതാണ് പരിക്കിന് കാരണമായത്. ഉടനെ മെഡിക്കൽ ടീം സഹായമെത്തിക്കുകയും താരത്തിനെ ഡ്രസിങ് റൂമിലേക്ക് മാറ്റുകയും ചെയ്തു .

വീഡിയോ ;

https://twitter.com/7Cricket/status/1096005801913634818?s=19

മത്സരത്തിൽ ആറ്‌ വിക്കറ്റിന്റെ വിജയത്തോടെ മെൽബൺ സ്റ്റാർസ് ഫൈനലിൽ പ്രവേശിച്ചു . ആദ്യം ബാറ്റ് ചെയ്ത് ഹൊബാർട്ട് ഹറികെയിൻസ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ സ്റ്റാർസ് മറികടക്കുകയായിരുന്നു . സ്റ്റാർസിന് വേണ്ടി മാക്‌സ്‌വെൽ 33 പന്തിൽ പുറത്താകാതെ 43 ഉം സെബ് ഗോച്ച് 22 പന്തിൽ 33 ഉം ഹാൻഡ്സ്‌കോംബ്‌ 26 പന്തിൽ 35 ഉം റൺസ് നേടി . നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൊബാർട്ടിനെ 21 പന്തിൽ 35 റൺസ് നേടിയ ഡാർസി ഷോർട്ട്, 42 പന്തിൽ 53 ഉം ബെൻ മക്ഡർമോട്ട് , 32 പന്തിൽ 37 റൺസ് നേടിയ ജോർജ്ജ് ബെയ്ലി എന്നിവരാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് .