Skip to content

ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്ന് ഡെയ്ൽ സ്റ്റെയ്ൻ ; ഇനി ബ്രോഡിനൊപ്പം

ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ മറികടന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ നാല് വിക്കറ്റ് നേട്ടത്തോടെയാണ് ഇന്ത്യൻ ഇതിഹാസത്തെ മറികടന്ന് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഏഴാമത്തെ ബൗളറായി സ്റ്റെയ്ൻ മാറിയത്. സ്റ്റെയ്നിന്റെ ബൗളിങ് മികവിൽ ശ്രീലങ്കയെ 191 ൽ പുറത്താക്കിയ സൗത്താഫ്രിക്ക 44 റൺസിന്റെ നിർണായക ലീഡും സ്വന്തമാക്കി .

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സൗത്താഫ്രിക്കൻ ബൗളർ കൂടിയാണ് സ്റ്റെയ്ൻ . മത്സരത്തിന് മുൻപ് കപിൽ ദേവിന്റെ റെക്കോർഡിനൊപ്പമെത്താൻ ഒരു വിക്കറ്റ് മാത്രം വേണ്ടിയിരുന്ന സ്റ്റെയ്ൻ ആദ്യ ഇന്നിങ്‌സിൽ നേടിയ നാല് വിക്കറ്റുകളോടെ കപിൽ ദേവിനെ മറികടന്നതിനൊപ്പം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിനൊപ്പവുമെത്തി . ഇരുവരും ഇതുവരെ 437 വിക്കറ്റുകൾ ടെസ്റ്റിൽ നേടിയിട്ടുണ്ട് . 434 വിക്കറ്റുകളാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കപിൽ ദേവ് നേടിയിട്ടുള്ളത് .

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവർ

മുത്തയ്യ മുരളീധരൻ – 800

ഷെയ്ൻ വോൺ – 708

അനിൽ കുംബ്ലെ – 619

ജെയിംസ് ആൻഡേഴ്സൺ – 575

ഗ്ലെൻ മഗ്രാത്ത് -563

കോർട്ട്നെ വാൾഷ് – 519

ഡെയ്ൽ സ്റ്റെയ്ൻ – 437

സ്റ്റുവർട്ട് ബ്രോഡ് – 437

കപിൽ ദേവ് – 434

റങ്കണ ഹെറാത്ത് – 433