Skip to content

ധോണിയുടെ തകർപ്പൻ പ്രകടനത്തിന് കാരണം ബാറ്റിൽ വരുത്തിയ മാറ്റങ്ങളോ ?!!

ധോണിയുടെ കരിയറിലെ ഏറ്റവും മോശം വർഷമായിരുന്നു 2018 . പടുകൂറ്റൻ സിക്സറുകൾ പായിപ്പിച്ചിരുന്ന ധോണിയുടെ സ്ഥാനത്ത് 2018 ൽ കണ്ടത് റൺസുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ധോണിയെയായിരുന്നു . 2018 ൽ കളിച്ച 13 ഏകദിന മത്സരങ്ങൾ കളിച്ച ധോണി ഒരിക്കൽ പോലും അർദ്ധ സെഞ്ചുറി നേടിയിട്ടില്ല . 25 ശരാശരിയിൽ 275 റൺസാണ് നേടിയത് . തുടർച്ചയായ മോശം പ്രകടനത്തിന് പിന്നാലെ ധോണിക്ക് നേരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു .

എന്നാൽ 2019 ന്റെ തുടക്കത്തിൽ തന്നെ ഗംഭീര പ്രകടനത്തിലൂടെയാണ് ധോണി വിമര്ശനങ്ങൾക്കെല്ലാം മറുപടി പറഞ്ഞത് . 2018 ൽ ഒരു അർദ്ധ സെഞ്ചുറി പോലും നേടാത്ത ധോണി 2019 ൽ തുടർച്ചയായി 3 3 ഏകദിന സെഞ്ചുറികളാണ് നേടിയത് . തകർപ്പൻ പ്രകടനത്തിന് പിന്നാലെ ധോണി തന്നെയായിരുന്നു സീരീസിലെ താരവും .

ഈ തകർപ്പൻ പ്രകടനത്തിന് പിന്നിൽ ബാറ്റിൽ വരുത്തിയ മാറ്റങ്ങളാണെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ . ബാറ്റിന്റെ താഴ് ഭാഗത്ത് കൂടുതൽ കനം കൂട്ടുകയാണ് ധോണി ചെയ്തതെന്നും , ഇത് വഴി ഷോട്ടുകൾക്ക് കൂടുതൽ പവർ വന്നെന്നുമെന്നാണ് റിപ്പോർട്ടുകൾ .