ലോകകപ്പിൽ ഇതുവരെയായി ആറ് തവണ പാകിസ്താനും ഇന്ത്യയും തമ്മിൽ നേർക്ക് നേർക്ക് മുട്ടിയപ്പോൾ ഒരിക്കൽ പോലും പാകിസ്ഥാൻ ജയം നേടനായിട്ടില്ല . എന്നാൽ ഈ വർഷം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്താനാകുമെന്നാണ് മുൻ പാകിസ്ഥാൻ നായകൻ മൊയീൻ ഖാൻ പറയുന്നത്.
‘ഇപ്പോഴത്തെ പാക്കിസ്ഥാന് ടീം ലോകകപ്പ് വേദിയില്‍ ഇന്ത്യയ്ക്കെതിരെ ജയിക്കാന്‍ ശേഷിയുള്ളവരാണ്. ഒരു പിടി പ്രതിഭകള്‍ ഈ പാക് ടീമിലുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും വൈവിധ്യമുണ്ട്. മാത്രമല്ല, ക്യാപ്റ്റനെന്ന നിലയില്‍ സര്‍ഫ്രാസ് അഹമ്മദ് മുന്നില്‍ നിന്നു നയിക്കുന്നുണ്ട്’ മോയിന്‍ ഖാന് ജി.ടി.വി ന്യൂസ് ചാനലിനോടു പറഞ്ഞു.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഞങ്ങളുടെ ബോളർമാർക്ക് അനുകൂലമാണ് . അതിനാൽ തന്നെ ഇന്ത്യയെ ഇത്തവണ പാകിസ്ഥാൻ പരാജയപ്പെടുത്താനാകുമെന്നാണ് ഞാൻ കരുതുന്നത് . മൊയീൻ ഖാൻ കൂട്ടിച്ചേർത്തു .