Skip to content

ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനം റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി സ്‌മൃതി മന്ദാനയും ജെമിമാ റോഡ്രിഗസും

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ പരാജയപെട്ടുവെങ്കിലും ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച ഇന്ത്യൻ താരങ്ങളായ ജെമിമാ റോഡ്രിഗസും സ്‌മൃതി മന്ദാനയും . പരമ്പരയിൽ 3-0 ന് പരാജയപെട്ട ഇന്ത്യയ്ക്ക് ആശ്വാസമയത് ഇരുവരുടെയും ബാറ്റിങ് പ്രകടനം മാത്രമായിരുന്നു . പരമ്പരയിൽ 132 റൺസ് നേടിയ ജെമിമാ റോഡ്രിഗസ് റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ ഉയർന്ന് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ പരമ്പരയിൽ 180 റൺസ് നേടിയ സ്‌മൃതി മന്ദാന നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. നേരത്തെ ഏകദിന പരമ്പരയയിലെ മികച്ച പ്രകടനത്തിന് പുറകെ ഏകദിന റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരങ്ങളായ മേഗ് ലാന്നിങ്, എലിസ് പെറി എന്നിവരെ മറികടന്ന് സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്തെത്തിയിരുന്നു .

സ്പിന്നർമാരായ രാധ യാദവ് ബൗളർമാരുടെ റാങ്കിങ്ങിൽ പത്താം സ്ഥാനത്തും ദീപ്തി ശർമ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തുമെത്തി .

ടീം റാങ്കിങ്

ബാറ്റിങ് റാങ്കിങ്

ബൗളിങ് റാങ്കിങ്