Skip to content

ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി . ആ കാത്തിരിപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് മാസത്തോടെയാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുന്നത് . ടൂർണമെന്റിന് ശേഷം ഐസിസി ക്രിക്കറ്റ് ലോകകപ്പ് കൂടെ വരാനിരിക്കെ പല വിദേശതാരങ്ങളും സീസണിൽ മുഴുവൻ മത്സരങ്ങളും കളിച്ചേക്കില്ല . അതിനൊപ്പം തന്നെ ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ സ്റ്റാർക്ക്, ആരോൺ ഫിഞ്ച് എന്നിവരടക്കുമുള്ള വിദേശതാരങ്ങൾ ടൂർണമെന്റിൽ നിന്നും വിട്ടുനിന്നിരുന്നു . ഇതിന് പുറമെ പരിക്കും ചില താരങ്ങൾക്ക് വില്ലനായേക്കുമെന്നാണ് റിപ്പോർട്ടുകൾ . അത്തരത്തിൽ പരിക്ക് മൂലം ടൂർണമെന്റ് നഷ്ട്ടമായെക്കാവുന്ന താരങ്ങളെ കാണാം …

[wordads]

3. ഷാഖിബ് അൽ ഹസൻ

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായ ഷാഖിബ് അൽ ഹസന് ഈ ഐപിഎൽ സീസണിൽ കളിക്കുവാൻ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 2011 ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച ഷാഖിബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയ രണ്ട് സീസണിലും ടീമിന്റെ ഭാഗമായിരുന്നു. തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിൽ എത്തി മികച്ച പ്രകടനം തുടർന്ന ഷാഖിബിനെ ടീം മാനേജ്‌മെന്റ് ലേലത്തിൽ വിടാതെ നിലനിർത്തുകയും ചെയ്തിരുന്നു . ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ കൈവിരലുകൾക്ക് പരിക്കേറ്റ ഷാഖിബ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ നിന്നും പുറത്തായിരുന്നു . ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമെന്ന് നിസംശയം പറയാവുന്ന ഷാഖിബിനെ പരിക്ക് ഭേദമായാലും ഐപിഎല്ലിൽ കളിപ്പിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തയ്യാറാകില്ലയെന്നത് ഏറെക്കുറെ ഉറപ്പാണ് .

2. സ്റ്റീവ് സ്മിത്ത്

[wordads]

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയായിരുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഐപിഎൽ നഷ്ട്ടമായെക്കും . ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ കൈമുട്ടിനേറ്റ പരിക്കാണ് സ്റ്റീവ് സ്മിത്തിന് വില്ലനായിരിക്കുന്നത്. പരിക്കിനെ തുടർന്ന് സർജറിയ്ക്ക് വിധേയനായ സ്മിത്തിന് ആറ് ആഴ്ചവിശ്രമം വേണ്ടിവരും . ഐപിഎൽ മാത്രമല്ല ലോകകക്കപ്പും ആഷസ് പരമ്പരയും സ്മിത്തിന് കളിക്കാനാകുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല . ലേലത്തിൽ വിടാതെ രാജസ്ഥാൻ റോയൽസും സ്റ്റീവ് സ്മിത്തിനെ വൻതുകയ്ക്ക് നിലനിർത്തിയിരുന്നു .

1. ഡേവിഡ് വാർണർ

[wordads]

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഒറ്റയാൾ പട്ടാളം ഡേവിഡ് വാർണർക്ക് ഈ സീസണിലും ടീമിന് വേണ്ടി കളിക്കാൻ സാധിച്ചേക്കില്ല . സ്റ്റീവ് സ്മിത്തിനെ പോലെ കൈമുട്ടിനേറ്റ പരിക്ക് തന്നെയാണ് ഡേവിഡ് വാർണർക്ക് വില്ലനായത് . ലോകകപ്പും ആഷസ് പരമ്പരയും വരാനിരിക്കെ പരിക്ക് ഭേദമായാലും ഐപിഎല്ലിൽ നിന്നും വാർണർ വിട്ടുനിന്നേക്കും .