Skip to content

ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ

ഏറെ പ്രതീക്ഷയോടെയാണ് ഈ വരുന്ന ലോകക്കപ്പിനെ ഇന്ത്യൻ ടീം നോക്കികാണുന്നത് . കിരീടം നേടുന്നതിൽ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും മുൻതൂക്കം നൽകുന്നതും കോഹ്ലിക്കും കൂട്ടർക്കും തന്നെ . ലോകകപ്പിനുള്ള ഏകദിന ടീം ഏറെക്കുറെ അന്തിമമായെന്നും എന്നാൽ ഇപ്പോഴും ഒരു പൊസിഷൻ ഒഴിഞ്ഞുകിടക്കുകയാണെന്നും അതിനായുള്ള മത്സരം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ് പറഞ്ഞു . ജൂൺ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം .

ടോപ്പ് ത്രീയും സ്പിന്നർമാരും ഫാസ്റ്റ് ബൗളർമാരും ഏറെക്കുറെ ഉറപ്പായപ്പോഴും മധ്യനിരയിൽ ഒരു പൊസിഷൻ ഒഴിഞ്ഞുകിടക്കുകയാണെന്ന് വ്യക്തമാക്കിയ എം എസ് കെ പ്രസാദ് വിക്കറ്റ് കീപ്പർ റിഷാബ് പന്ത്, ഓൾ റൗണ്ടർ വിജയ് ശങ്കർ, അജിങ്ക്യ രഹാനെ എന്നിവരിലൊരാളായിരിക്കും ഇംഗ്ലണ്ടിലേക്ക് പറക്കുകയെന്നും തുറന്നുപറഞ്ഞു .

റിഷാബ് പന്തിന്റെ സാന്നിധ്യം ടീം സെലക്ടർമാർക്ക് ആരോഗ്യപരമായ തലവേദനയാണ് സൃഷ്ടിക്കുന്നതെന്നും അടുത്ത കാലത്തെ അവന്റെ വളർച്ച അത്ഭുതപെടുത്തുന്നുവെന്നും ഇപ്പോൾ അവന് വേണ്ടത് കൂടുതൽ മെറ്റൂരിറ്റിയും പരിചയസമ്പത്താണെന്നും അതുകൊണ്ടാണ് ഇന്ത്യൻ എ ടീമിൽ അവനെ ഉൾപെടുത്തിയതെന്നും എം എസ് കെ പ്രസാദ് വ്യക്തമാക്കി .

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച് പ്രകടനം വിജയ് ശങ്കർ കാഴ്ച്ചവെച്ചിരുന്നു . അവസാന മത്സരത്തിൽ 28 പന്തിൽ നിന്നും 43 റൺസ് നേടിയ ശങ്കർ ആദ്യ ഇരുപതിലെ നാലാം ഓൾറൗണ്ടർ ആണെന്നും എം എസ് കെ പ്രസാദ് വ്യക്തമാക്കി .