Skip to content

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ;അലൻ ബോർഡർ മെഡൽ കമ്മിൻസിന്

മിച്ചൽ ജോൺസണ് ശേഷം അലൻ ബോർഡർ മെഡൽ നേടുന്ന ഫാസ്റ്റ് ബൗളറായി പാറ്റ് കമ്മിൻസ് . കഴിഞ്ഞ വർഷത്തിലെ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സിൽ അലൻ ബോർഡർ മെഡലിന് താരത്തെ അർഹനാക്കിയത് . സ്പിന്നർ നേഥൻ ലയണിനെ ആറ് വോട്ടുകൾക്ക് പിന്നിലാക്കിയാണ് മെഡൽ കമ്മിൻസ് സ്വന്തമാക്കിയത് . കമ്മിൻസിന് 156 വോട്ട് ലഭിച്ചപ്പോൾ നേഥൻ ലയണിന് 150 വോട്ടുകളെ നേടാൻ സാധിച്ചുള്ളൂ . ടീമംഗങ്ങളും അമ്പയർമാരും മീഡിയ മെമ്പേഴ്‌സും ചേർന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത് .

2014 ൽ മിച്ചൽ ജോൺസനാണ് അവസാനമായി ഈ അവാർഡ് നേടിയ ഫാസ്റ്റ് ബൗളർ . സ്റ്റീവ് സ്മിത്തിന് ശേഷം ഈ അവാർഡ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്ലേയർ കൂടിയാണ് പാറ്റ് കമ്മിൻസ് . വോട്ടിങ് പീരിയഡായ ജനുവരി 7 2018 മുതൽ 2019 ജനുവരി എട്ട് വരെ ആറ്‌ ഏകദിനവും എട്ട് ടെസ്റ്റ് മത്സരവും കളിച്ച കമ്മിൻസ് 44 വിക്കറ്റുകൾ നേടിയിരുന്നു . ജനുവരിയിൽ വൈസ് ക്യാപ്റ്റനായി നിയമിക്കപെട്ട കമ്മിൻസ് നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് .