Skip to content

മൺറോയുടെ തകർപ്പൻ വെടിക്കെട്ട് ; ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ . നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് കിവികൾ അടിച്ചുകൂട്ടി . തകർപ്പൻ തുടക്കമാണ് മൺറോയും സെയ്ഫെർട്ടും ചേർന്ന് ആതിഥേയർക്ക് നൽകിയത് . പവർപ്ലേയിൽ നിന്നുമാത്രം 66 റൺസ് നേടിയ സഖ്യം ഓപ്പണിങ് കൂട്ടുകെട്ടിൽ 80 റൺസ് റൺസ് നേടി . സെയ്ഫെർട്ട് 25 പന്തിൽ 43 റൺസ് നേടി പുറത്തായപ്പോൾ മൺറോ 40 പന്തിൽ 72 റൺസ് നേടി . അഞ്ച് ഫോറും അഞ്ച് സിക്സും മൺറോയുടെ ബാറ്റിൽ നിന്നും പിറന്നു .

ക്യാപ്റ്റൻ വില്യംസൺ 27 റൺസ് നേടി പുറത്തായപ്പോൾ ഡി ഗ്രാൻഡ്ഹോം 16 പന്തിൽ 30 ഉം ഡാരിൽ മിച്ചൽ 11 പന്തിൽ 19 ഉം റോസ് ടെയ്ലർ 7 പന്തിൽ 14 ഉം റൺസ് നേടി . നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുള്ളൂ .