Skip to content

ലോകകപ്പിനായി ഓസ്‌ട്രേലിയ ഒരുങ്ങി ; അസിസ്റ്റന്റ് കോച്ചായി സാക്ഷാൽ റിക്കി പോണ്ടിങ്

ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിച്ചു . ബൗളിങ് കോച്ച് ഡേവിഡ് സാക്കറുടെ അപ്രതീക്ഷിത രാജിയ്ക്ക് പുറകെയാണ് ഇത്തരത്തിലൊരു തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ കൈക്കൊണ്ടത് . റിക്കി പോണ്ടിങിന്റെ നിയമനം ബാറ്റിങ് പരിശീലകൻ ഗ്രെയിം ഹിക്കിന് ആഷസ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുമെന്നും ആഷസ് പരമ്പരയും ലോകകപ്പും നടക്കാനിരിക്കെ റിക്കി പോണ്ടിങിന്റെ നിയമനം നിർണായകമായിരുന്നുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി . ഗെയിം പ്ലാൻ അടക്കമുള്ള കാര്യങ്ങൾ പോണ്ടിങ് ജസ്റ്റിൻ ലാങർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ബാറ്റിങ് ഉപദേശകൻ എന്ന നിലയിലും റിക്കി പോണ്ടിങ് പ്രവർത്തിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ കൂട്ടിച്ചേർത്തു .

1999 ൽ പ്ലേയർ എന്ന നിലയിലും 2003 ലും 2007 ലും ക്യാപ്റ്റനായും ലോകകപ്പ് നേടാൻ റിക്കി പോണ്ടിങിന് സാധിച്ചിട്ടുണ്ട് .

” ലോകകപ്പ് എങ്ങനെ വിജയിക്കണമെന്ന് റിക്കി പോണ്ടിങിനറിയാം വെറുമൊരു ബാറ്റിങ് മെന്റർ മാത്രമായിരിക്കില്ല റിക്കി പോണ്ടിങ് . മൊത്തം ടീമിനും അവന്റെ സേവനാം ലഭിക്കും ” ജസ്റ്റിൻ ലാങർ പ്രസ്താവനയിൽ വ്യക്തമാക്കി .

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ നിലവിൽ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് . 2017 ജനുവരിയിലാണ് അവസാനമായി ഓസ്‌ട്രേലിയ ഒരു ഏകദിന പരമ്പര സ്വന്തമാക്കിയത് .