Skip to content

ന്യൂസിലാൻഡിനെതിരായ വിജയത്തോടെ ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ ഈ റെക്കോർഡ്

തകർപ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത് .ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം ഏഴ് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടന്നു . ഈ തകർപ്പൻ വിജയത്തോടെ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ .

ഇത് 37 ആം ട്വന്റി20യിൽ തവണയാണ് എതിർ ടീം ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ വിജയം നേടുന്നത് . ഇതോടെ ഏറ്റവും കൂടുതൽ തവണ വിജയലക്ഷ്യം പിന്തുടർന്ന് വിജയം നേടുന്ന ടീമായി ഇന്ത്യ മാറി . 64 മത്സരത്തിൽ നിന്നും 36 വിജയങ്ങൾ സ്വന്തമാക്കിയ പാകിസ്ഥാനെയാണ് ഇന്ത്യ ഈ മത്സരത്തിൽ നേടിയ വിജയത്തോടെ മറികടന്നിരിക്കുന്നത് .

ന്യൂസിലാൻഡിൽ ഇന്ത്യ നേടുന്ന ആദ്യ ടി20 വിജയം കൂടിയാണിത് .ഇതിനുമുൻപ് മൂന്ന് ട്വന്റി20 മത്സരങ്ങളിൽ ഏറ്റുമുട്ടിയിരുന്നെങ്കിലും വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല . ഇതാദ്യമായാണ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലാൻഡിനെതിരെ ഒരു ട്വന്റി20 മത്സരത്തിൽ ഇന്ത്യ വിജയിക്കുന്നത് .