Skip to content

ഗപ്റ്റിലിനെ മറികടന്നു ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ ഹിറ്റ്മാൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് ചരിത്ര റെക്കോർഡ്. മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടിയ രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി . ന്യൂസിലാൻഡ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്റ്റിലിനെയാണ് ഹിറ്റ്മാൻ മറികടന്നത്. 92 മത്സരങ്ങൾ ഇതുവരെ കളിച്ച രോഹിത് ശർമ 32.68 ശരാശരിയിൽ 2288 റൺസ് നേടിയിട്ടുണ്ട് . നാല് സെഞ്ചുറിയും 16 ഫിഫ്റ്റിയും ഹിറ്റ്മാന്റെ ബാറ്റിൽ നിന്നും പിറന്നു . 76 മത്സരങ്ങളിൽ നിന്നും 33.91 ശരാശരിയിൽ 2272 റൺസാണ് മാർട്ടിൻ ഗപ്റ്റിലിന്റെ സമ്പാദ്യം .

https://twitter.com/ROHITism_/status/1093790793897148416?s=19

111 മത്സരത്തിൽ നിന്നും 2263 റൺസ് നേടിയ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഷൊഹൈബ് മാലിക്കാണ് ഇരുവർക്കും പുറകിൽ മൂന്നാം സ്ഥാനത്ത് . 65 മത്സരത്തിൽ നിന്നും 49.25 ശരാശരിയിൽ 2167 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ നാലാം സ്ഥാനത്ത് .

https://twitter.com/mohanstatsman/status/1093786769634615296?s=19