Skip to content

ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഏകദിന പരമ്പരയിലെ തകർപ്പൻ വിജയത്തിന് ശേഷം കിവികൾക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ . മാർട്ടിൻ ഗപ്ടിൽ ഇല്ലാതെ കിവിപട ഇറങ്ങുമ്പോൾ സ്ഥിരനായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചാണ് ടീം ഇന്ത്യ പരമ്പരയിൽ എത്തുന്നത് .രോഹിത് ശർമയാണ് ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചത് . ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി20 ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് വിക്കറ്റ്കീപ്പർ എം എസ് ധോണി . നിലവിൽ തകർപ്പൻ ഫോമിലുള്ള ധോണിയെ കുറച്ച് റെക്കോർഡുകൾ ട്വന്റി20 പരമ്പരയിൽ കാത്തിരിപ്പുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം …

● 47 സിക്സുകൾ അന്താരാഷ്ട്ര ട്വന്റി20 യിൽ ധോണി നേടിയിട്ടുണ്ട് . രോഹിത് ശർമ (98), യുവരാജ് സിങ് (74), സുരേഷ് റെയ്‌ന (58) എന്നിവർ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി20 യിൽ 50 സിക്സുകൾ നേടിയ ബാറ്റ്സ്മാന്മാർ . മൂന്ന് സിക്സ് നേടിയാൽ ഈ റെക്കോർഡ് ധോണിയ്ക്കും സ്വന്തമാക്കാം .

● 297 ട്വന്റി20 മത്സരങ്ങൾ ധോണി ഇതുവരെ കളിച്ചിട്ടുണ്ട് . ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ കളിക്കുവാൻ സാധിച്ചാൽ ട്വന്റി20 ഫോർമാറ്റിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ പ്ലേയർ എന്ന നേട്ടം ധോണിയ്ക്ക് സ്വന്തമാക്കാം .