Skip to content

പാകിസ്ഥാൻ ക്യാപ്റ്റനായി ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് തുടരും

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് വരെ സർഫ്രാസ് അഹമ്മദ് പാകിസ്ഥാൻ ക്യാപ്റ്റനായി തുടരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സൗത്താഫ്രിക്കയൽകെതിരായ പരമ്പരയിൽ സൗത്താഫ്രിക്കൻ താരത്തിനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തെ തുടർന്ന് ഐസിസി സർഫ്രാസ് അഹമ്മദിനെ നാല് മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. ഇതിനെതുടർന്ന് താരത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയെക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

2007 ൽ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സർഫ്രാസ് അഹമ്മദ് 101 മത്സരങ്ങളിൽ നിന്നും 1942 റൺസ് നേടിയിട്ടുണ്ട് . 121 ബാറ്റ്സ്മാന്മാരെ വിക്കറ്റിന് പുറകിൽ കുടുക്കിയ സർഫ്രാസ് ടീമിനെ 21 മത്സരങ്ങളിൽ വിജയത്തിലെത്തിച്ചു. സർഫ്രാസിന്റെ കീഴിലാണ് 2017 ൽ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത് .