Skip to content

ഒരു ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിൽ മടങ്ങി പിന്നീട് സീരീസിലെ തന്നെ ടോപ്പ് സ്കോററായി മാറിയ 3 ബാറ്റ്സ്മാന്മാർ

ഒരു സീരീസിൽ പൂജ്യത്തിൽ തുടങ്ങി പിന്നീട് ഫോം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ഇക്കാര്യത്തിൽ മികച്ച ഫോം കണ്ടെത്തിയവരുടെ ലിസ്റ്റ് ആൺ താഴേ കൊടുത്തിരിക്കുന്നത് .

1. JH Kallis

ഇൗ ലിസ്റ്റില് ഒന്നാമൻ സൗത്ത് ആഫ്രിക്കൻ താരം കല്ലിസാണ് . 2004 – 2005 ഇംഗ്ലണ്ടിനെതിരായ സീരീസിൽ ആയിരുന്നു കല്ലിസിന്റെ ഈ അപൂർവ നേട്ടം .ആ സീരീസിൽ 10 ഇന്നിങ്സിൽ നിന്ന് കല്ലിസ് നേടിയത് 625 റൺസാണ് . ഫസ്റ്റ് ഇന്നിങ്സിൽ ഹർമിസണിന്റെ ബോളിൽ പൂജ്യത്തിൽ പുറത്തായത് . രണ്ടാമത്തെ ഇന്നിങ്സിൽ 113 ബോളിൽ 9 ഫോർ ഉൾപ്പടെ 61 റൺസ് നേടി . ആ സീരീസിൽ കല്ലിസിന്റെ സ്കോർ ഇങ്ങനെ :-

Runs Bowl 4 6
0 7 – –
61 113 9 –
162 264 21 1
10 23 1 –
149 334 11 –
66 134 5 1
33 68 4 1
0 1 – –
8 23 1 –
136 217 16 1

ഇൗ സീരീസിൽ കല്ലിസ് 2 തവണ പൂജ്യത്തിൽ പുറത്തായി . 2 – 1 ഇംഗ്ലണ്ട് ആ സീരീസ് സ്വന്തമാക്കി.

2. Vaugha

2002 ഇന്ത്യക്കെതിരായ ടെസ്റ്റ് സീരീസിൽ ആയിരുന്നു ഇംഗ്ലണ്ട് ബാറ്റ്സ്മാനായ Vaughan ന്റെ ഇൗ നേട്ടം . ആദ്യ ഇന്നിങ്സിൽ സഹീർ ഖാന്റെ പന്തിൽ ആയിരുന്നു പുറത്തായത് . രണ്ടാം ഇന്നിംഗ്സിൽ 100 റൺസ് അടിച്ച് തിരിച്ച് വരവറിയിച്ചു .7 ഇന്നിങ്സിൽ നിന്ന് Vaughan 615 runs നേടി .
Vaughan ന്റെ സ്കോർ കാർഡ്

Runs Bowl 4 6
0 5 – –
100 141 11 –
197 258 23 –
61 116 9 –
15 27 2 –
195 279 29 –
47 75 7 –
ഇൗ സീരീസിൽ Vaughan ഒരു സിക്സ് പോലും അടിച്ചില്ല എന്നത് തന്നെയാണ് വളരെ അതിശയിപ്പിക്കുന്ന കാര്യം .1 – 1 പരമ്പര സമനിലയിൽ അവസാനിച്ചു .

2. Virat kohli

2017 ലെ ശ്രീലങ്കൻ പരമ്പരക്കിടയാണ് കോഹ്‌ലിയുടെ ഈ പ്രകടനം . ലക്മലിന്റെ പന്തിൽ LBW ആയിട്ടായിരുന്നു കോഹ്‌ലിയുടെ ആദ്യ പുറത്താകൽ .

Runs Bowl 4 6
0 11 – –
104 119 12 2
213 267 17 2
243 287 25 –
50 58 3 –

2 ഡബിൽ സെഞ്ച്വറി ഉൾപ്പടെ കോഹ്ലി 5 ഇന്നിങ്സിൽ നിന്ന് നേടിയത് 610 റൺസാണ്