Skip to content

സ്റ്റീവ് സ്മിത്തിന് ലോകകപ്പ് നഷ്ട്ടമായേക്കും തിരിച്ചുവരവ് ആഷസ് സീരീസിലൂടെ

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് വീണ്ടും തിരിച്ചടി. വിലക്ക് അടുത്ത മാസാവസാനത്തോടെ അവസാനിക്കുമെന്നിരിക്കെ ലോകകപ്പിൽ ഡേവിഡ് വാർണർക്കൊപ്പം സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരുമെന്നാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചിരുന്നത് . എന്നാൽ കൈമുട്ടിനേറ്റ പരിക്ക് മൂലം സർജറിയ്ക്ക് വിധേയനായി വിശ്രമത്തിലിരിക്കുന്ന സ്റ്റീവ് സ്മിത്തിന് ലോകകപ്പിന് മുൻപ് ഫോം തെളിയിക്കാനുള്ള മത്സരങ്ങൾ ലഭിച്ചേക്കില്ലെന്നും അതിനാൽ ലോകകപ്പ് നടക്കുന്ന സമയം ഓസ്‌ട്രേലിയ എ ടീമിനൊപ്പം സ്റ്റീവ് സ്മിത്തിനെ കളിപ്പിച്ച് ആഷസ് സീരീസിൽ താരത്തെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെന്നും Espncricinfo റിപ്പോർട്ട് ചെയ്യുന്നു.

ഇതേകാര്യം നേരത്തെ ഓസ്‌ട്രേലിയൻ പരിശീലനകൻ ജസ്റ്റിൻ ലാങറും സൂചിപ്പിച്ചിരുന്നു . അവർ മികച്ച താരങ്ങൾ മാത്രമല്ലെന്നും വളരെ വലിയ താരങ്ങൾ ആണെന്നും അതുകൊണ്ട് തന്നെ അവരെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരിക്കുകയെന്നത് ഭ്രാന്തമായ തീരുമാനമെന്നും എന്നാൽ നിലവിൽ സർജറിയ്ക്ക് വിധേയമായി ഇരുതാരങ്ങളും അതെങ്ങനെ തരണം ചെയ്യുന്നുയെന്നതിനെ നോക്കികാണുകയാണെന്നും ജസ്റ്റിൻ ലാങ്ങേർ പറഞ്ഞു.