Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. മൂന്നാം സ്ഥാനത്തായിരുന്ന കമ്മിൻസ് പരമ്പരയോടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സണെ മറികടന്ന് സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്തെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനഞ്ചാം സ്ഥാനത്തെത്തി . ഇംഗ്ലണ്ട് സ്പിന്നർ മൊയീൻ അലിയും ( 30 ^ 28) ഓസ്‌ട്രേലിയൻ യുവതാരം മാർനസ്‌ ലബുഷാഗ്നെയും (74 ^ 54) നേട്ടമുണ്ടാക്കി .

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബൗളർമാരുടെ റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തി. നേരത്തെ കഴിഞ്ഞ ആഴ്ചയിൽ സർ ഗാരി സോബേഴ്‌സിന് ശേഷം ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന വെസ്റ്റിൻഡീസ് താരമായി ഹോൾഡർ മാറിയിരുന്നു .

ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഉസ്മാൻ ഖവാജ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തും രണ്ടാം മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടിയ ട്രാവിസ് ഹെഡ് 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇരുപതാം സ്ഥാനത്തെത്തി .