Skip to content

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഏറെ പ്രതീക്ഷയോടെയാണ്ടീം ഇന്ത്യ ഈ ലോകകപ്പിനെ നോക്കികാണുന്നത്. മറ്റു ടീമുകൾ ഫോം കണ്ടെത്താൻ വിഷമിക്കുമ്പോൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നത് മികച്ച താരങ്ങളിൽ ആരെയൊക്കെ ഒഴിവാക്കേണ്ടി വരുമെന്ന കാര്യമാണ്. ആദ്യ ഇലവനെ തിരഞ്ഞെടുക്കുകയെന്നത് സെലക്ടർമാർക്കും വെല്ലുവിളി നിറഞ്ഞ ജോലി തന്നെയാകും . അതിനിടെ ലോകക്കപ്പിനുള്ള ഇന്ത്യൻ സാധ്യത ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര .

ബാറ്റ്സ്മാന്മാരായി രോഹിത് ശർമ, ശിഖാർ ധവാൻ, വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം എസ് ധോണി, റിഷാബ് പന്ത് എന്നിവരെ ഉൾപ്പെടുത്തിയ ആകാശ് ചോപ്ര ഓൾ റൗണ്ടറെന്ന നിലയിൽ ഹർദിക് പാണ്ഡ്യയെയും ബൗളർമാരായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ എന്നിവരെയും ഉൾപെടുത്തി .

ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ റായുഡു ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചെന്നും തിരിച്ചുവരവിൽ ജഡേജ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും അത് ലോകകപ്പ് ടീമിൽ സ്ഥാനം നേടികൊടുക്കാൻ സാധ്യതയില്ലെന്നും ആകാശ് ചോപ്ര Espncricinfo യിൽ വ്യക്തമാക്കി .

ആകാശ് ചോപ്രയുടെ ഇന്ത്യൻ ലോകകപ്പ് ടീം

രോഹിത് ശർമ, ശിഖാർ ധവാൻ, വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം എസ് ധോണി, റിഷാബ് പന്ത്, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ .