Skip to content

വീണ്ടും ഹാട്രിക്ക് സിക്സ് ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ്ങിന് പുറകെ സാക്ഷാൽ എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ . മത്സരത്തിൽ 22 പന്തിൽ നിന്നും 45 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ടോഡ് ആസിൽ എറിഞ്ഞ 46 ആം ഓവറിലെ തുടർച്ചയായ മൂന്ന് പന്തുകളിൽ സിക്സ് പറത്തിയിരുന്നു. ഏകദിനത്തിൽ ഇത് നാലാം തവണയാണ് ഹർദിക് പാണ്ഡ്യ ഏകദിനത്തിൽ തുടർച്ചയായി മൂന്ന് സിക്സുകൾ നേടുന്നത് . ഇതോടെ ഏകദിനത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ഹാട്രിക്ക് സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡിൽ മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡിവില്ലിയേഴ്സിനൊപ്പം പാണ്ഡ്യയെത്തി .

വീഡിയോ ;

https://twitter.com/khelkar66/status/1092012756213977088?s=19

ടോഡ് ആസിലിന് മുൻപ് ഇമാദ് വാസിം, ഷദാബ് ഖാൻ, ആഡം സാംപ എന്നിവരാണ് പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞത് . ടെസ്റ്റിൽ മലിൻഡ പുഷ്‌പകുമാരയ്ക്കെതിരെയും ഹർദിക് പാണ്ഡ്യ ഹാട്രിക് സിക്സ് നേടിയിരുന്നു.