Skip to content

ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

തകർപ്പൻ റണ്ണൗട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. മത്സരത്തിൽ ബാറ്റിങ്ങിൽ ഫോം ആകുവാൻ സാധിച്ചില്ലെങ്കിലും തകർപ്പൻ ഫോമിലായിരുന്ന ജിമ്മി നീഷമിനെ പുറത്താക്കി നിർണായക പങ്ക് വഹിക്കാൻ ധോണിയ്ക്ക് സാധിച്ചു . ന്യൂസിലാൻഡ് ഇന്നിങ്‌സിലെ 37 ആം ഓവറിലാണ് ഈ റണ്ണൗട്ട് പിറന്നത് . കേദാർ ജാദവ് എറിഞ്ഞ ആ ഓവറിലെ രണ്ടാം പന്തിൽ സ്വൈപ്പ് ചെയ്യാനുള്ള നീഷമിന്റെ ശ്രമം പരാജയപെടുകയും ധോണിയും ബൗളറും അപ്പീൽ ചെയ്യവെ പന്ത് പുറകിലേക്ക് പോയെന്ന് ധരിച്ച് റണ്ണിന് ശ്രമിക്കുകയും ചെയ്തു സമയം ഒട്ടും പാഴാക്കാതെ പന്ത് കൈപിടിയിലൊതുക്കിയ ധോണി സ്റ്റമ്പിലേക്കെറിയുകയും 32 പന്തിൽ 44 റൺസ് നേടിയ നീഷമിന്റെ നിർണായക വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വീഡിയോ ;

https://twitter.com/videos_shots/status/1091989800536674306?s=19

വളരെ അപൂർവ്വമായി മാത്രം സെലിബ്രറ്റ് ചെയ്യുന്ന ധോണി ഈ വിക്കറ്റിന് ശേഷം വളരെയധികം ആഘോഷിക്കുകയും ചെയ്തു .

മത്സരത്തിൽ 35 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത് . വിജയത്തോടെ പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. അമ്പാട്ടി റായുഡുവാണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് ഷാമിയാണ് മാൻ ഓഫ് ദി സീരീസ് .