Skip to content

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം കാണാം 

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു . അവസാന പരിശീലന മത്സരം കളിച്ച ടീമിൽ നിന്നും രണ്ടു മാറ്റങ്ങളോടെയാണ് ടീം ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത് . പരിക്കിൽ നിന്നും മുക്തനായ ജേക് ബോൾ Craig overton ന് പകരം ടീമിലെത്തി . പരിശീലന മല്സരത്തിൽ കളിക്കാതിരുന്ന ആന്ഡേഴ്സൻ ആദ്യ ടെസ്റ്റിൽ കളിക്കും . 

അവസാന പരിശീലന മത്സരത്തിൽ കളിച്ച അതേ ബാറ്റിംഗ് നിര തന്നെയാണ് ആദ്യ ടെസ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത് . കുക്കിനൊപ്പം Stoneman ആയിരിക്കും ബാറ്റിങ് ഓപ്പൺ ചെയ്യുന്നത് . ജെയിംസ് വിൻസ് മൂന്നാമതും ക്യാപ്റ്റൻ റൂട്ട് നാലാമതും ബാറ്റ് ചെയ്യും . 

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ : 

അലിസ്റ്റർ കുക്ക്, മാർക്ക് സ്റ്റോൺമാൻ, ജെയിംസ് വിൻസ്, ജോ റൂട്ട് (സി), ഡേവിഡ് മാലൻ, മോയിൻ അലി, ജോണി ബെയർസ്റ്റോ, ക്രിസ് വോക്സ്, സ്റ്റുവർട്ട് ബ്രോഡ്, ജെയ്ക്ക് ബോൾ, ജെയിംസ് ആൻഡേഴ്സൺ