Skip to content

22 പന്തിൽ 51 റൺസ്, 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് ; തകർത്താടി കാമറോണ്‍ ബോയ്സ്

കാമറോണ്‍ ബോയ്സിന്റെ തകർപ്പൻ ഓൾറൗണ്ടർ മികവിൽ സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ റെനഗേഡ്സിന് 27 റൺസിന്റെ തകർപ്പൻ വിജയം . മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത റെനഗേഡ്സിന് അത്ര സുഗമമായിരുന്നില്ല തുടക്കം . തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ട്ടമായി ഒരു ഘട്ടത്തിൽ 90/7 എന്ന നിലയിലായിരുന്ന റെനഗേഡ്സിന്റെ രക്ഷകനായി എത്തിയ കാമറോൺ ബോയ്സ് 22 പന്തിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 51 റൺസ് നേടി നിശ്ചിത 20 ഓവറിൽ 140/7 എന്ന മികച്ച സ്കോറിലെത്തിച്ചു .

141 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മൂന്ന് വിക്കറ്റ് നേടിയ കെയ്ൻ റിച്ചാർഡ്സനൊപ്പം 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബോയ്സ് 19.1 ഓവറിൽ തണ്ടറിനെ 113 ൽ ചുരുക്കികെട്ടുകയും ചെയ്തു .

https://twitter.com/BBL/status/1090582230953472000?s=19

വിജയത്തോടെ പോയിന്റ് ടേബിളിൽ റെനഗേഡ്സ് രണ്ടാം സ്ഥാനത്തെത്തി .