Skip to content

അവനെ വിമർശിക്കുന്നത് വലിയ അനീതി ; മിച്ചൽ സ്റ്റാർക്കിന് പിന്തുണയുമായി സഹതാരം

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിന് പിന്തുണയുമായി സഹതാരം കൂടിയായ നേഥൻ ലയൺ . സമീപകാലത്തെ മാത്രം പ്രകടനം കണക്കിലെടുത്ത് ഒരു ഫാസ്റ്റ് ബൗളറെ വിമർശിക്കുന്നത് തീർത്തും അനീതിയാണെന്നും സഹതാരങ്ങളുടെ പൂർണ്ണമായ പിന്തുണ സ്റ്റാർക്കിന്നുണ്ടെന്നും നേഥൻ ലയൺ വ്യക്തമാക്കി . ഈ സമ്മറിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സ്റ്റാർക്കിന് സാധിച്ചിട്ടില്ല . അഞ്ച് ടെസ്റ്റിൽ നിന്നും 36.46 ശരാശരിയിൽ 15 വിക്കറ്റുകൾ നേടാൻ മാത്രമേ സ്റ്റാർക്കിന് സാധിച്ചുള്ളൂ .

നേരത്തെ മുൻ നാഷണൽ ടീം സെലക്ടർ മാർക്ക് വോ സ്റ്റാർക്കിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു . ഈ സീസണിലെ ഓരോ മത്സരങ്ങൾ ചെല്ലുന്തോറും സ്റ്റാർക്കിന്റെ ഫോം മോശമായി വരികയാണെന്നും പ്രശ്നങ്ങൾ മറികടന്ന് സ്റ്റാർക്ക് വിക്കറ്റുകൾ നേടണമെന്നും മാർക്ക് വോ പറഞ്ഞു .

ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച്ചയാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം .ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്‌സിന്റെയും 40 റൺസിന്റെയും വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു .