Skip to content

ഹ്യൂഗ്സ് എപ്പോഴും എന്റെ മനസ്സിൽ തന്നെയുണ്ട് : മൈക്കിൾ ക്ലാർക്ക് 

ഫിലിപ്പ് ഹ്യൂഗ്സുമായുള്ള ഓർമകൾ തുറന്നു പറഞ്ഞ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്.

ഹ്യൂഗ്സ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച്‌ മൂന്നു വർഷത്തിന് ശേഷവും അവന്റെ ശൂന്യത ഈ തിരക്കേറിയ ജീവിതത്തിലും അനുഭവിക്കുന്നു.


 

2014 ഷെഫീൽഡ് ഷിൽഡ് സീസണിൽ സീൻ അബ്ബോട്ടിന്റെ bouncer  ഇടതു ചെവിടിന്റെ പിന്നിൽ കൊണ്ടാണ് ഹ്യൂഗ്സ് മരിച്ചത് . ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം ക്രിക്കറ്റ് ലോകത്തെ മൊത്തം ഞെട്ടിച്ചു കൊണ്ടു ഹ്യൂഗ്സ് വിടവാങ്ങി . 

I MISS HIM EVERYDAY 

ഞാനവനെ കുറിച്ച് എന്നും ഓർക്കാറുണ്ട് . എന്റെ വീട്ടിലെ ഒരുപാട് കാര്യങ്ങൾ അവന്റെ ഓർമകളെ ഉണർത്തുന്നു . കാലങ്ങൾ ഒന്നും മായ്‌ച്ചു കളഞ്ഞിട്ടില്ല അവനെ കുറിച്ചുള്ള ഓർമകൾ ഇപ്പോഴും എന്നിലുണ്ട് . ആളുകൾ പറയും കാലങ്ങൾക്ക്‌ മായ്ച്ചു കളയാൻ കഴിയാത്ത ഓർമകൾ ഇല്ലെന്ന് പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല . അവനോടൊപ്പം ബാറ്റ് ചെയ്ത ഓർമകൾ , കോഫി ഷോപ്പിൽ പോയ ഓർമകൾ എല്ലാം ഞാൻ ഓർത്തെടുക്കാറുണ്ട് . മൈക്കിൾ ക്ലാർക്ക് പറഞ്ഞു