Skip to content

ഏറ്റവും വേഗത്തിൽ 50 അന്താരാഷ്ട്ര സെഞ്ചുറി നേടിയവർ 

ശ്രീലങ്കക്കെതിരായ സെഞ്ചുറി യോടെ കോഹ്ലി കരിയറിലെ 50 ആം ഇന്റർനാഷണൽ സെഞ്ചുറി നേടിയിരുന്നു . എന്നാൽ കോഹ്ലിയാണോ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ചത് നമുക്കു നോക്കാം . 

8. മഹേള ജയവർധനെ 


കരിയറിൽ 54 സെഞ്ചുറി സ്വന്തമായുള്ള ജയവർധനെ തന്റെ 667 ആം ഇന്നിങ്സിൽ ആണ് 50 ആം സെഞ്ചുറി തികച്ചത് . 

7. കുമാർ സംഗക്കാര 


ഇന്റർനാഷണൽ ക്രിക്കറ്റിൽ 63 സെഞ്ചുറി സ്വാന്തമായുള്ള സംഗക്കാര 593 ആം ഇന്നിങ്സിൽ ആണ് 50 ആം സെഞ്ചുറി നേടിയത് . 

6. Jacques Kallis 


ഇന്റർനാഷണൽ കരിയറിൽ 62 സെഞ്ചുറി നേടിയ Kallis 520 ആം ഇന്നിങ്സിൽ ആണ് 50 ആം സെഞ്ചുറി തികച്ചത് . 

5. ബ്രയാൻ  ലാറ 


തന്റെ 465 ആം ഇന്നിങ്സിൽ ആണ് ലാറ 50 ആം സെഞ്ചുറി തികച്ചത് . 430 മത്സരങ്ങളിൽ നിന്ന് 53 സെഞ്ചുറികളാണ് ലാറ നേടിയിട്ടുള്ളത് . 

4. റിക്കി പോണ്ടിങ് 


ഇന്റർനാഷണൽ ക്രിക്കറ്റിൽ 71 സെഞ്ചുറികൾ നേടിയിട്ടുള്ള പോണ്ടിങ് 418 ആം ഇന്നിങ്സിൽ ആണ് 50 ആം സെഞ്ചുറി നേടിയത് . 

3. സച്ചിൻ ടെണ്ടുൽക്കർ 


376 ആം ഇന്നിങ്സിൽ ആണ് സച്ചിൻ 50 ആം ഇന്റർനാഷണൽ സെഞ്ചുറി നേടിയത് . 

2. വിരാട് കൊഹ്‌ലി 


348 ആം ഇന്നിങ്സിൽ ആണ്‌ കോഹ്ലി തന്റെ 50 ആം സെഞ്ചുറി തികച്ചത് . 

1. ഹാഷിം അംല


348 ഇന്നിങ്സിൽ നിന്നാണ് അംല തന്റെ 50 ആം ഇന്റർനാഷണൽ സെഞ്ചുറി നേടിയത് . മത്സരങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഏറ്റവും വേഗത്തിൽ 50 ഇന്റർനാഷണൽ സെഞ്ചുറി എന്ന റെക്കോര്ഡ് അംലയുടെ പേരിലാണ് .