Skip to content

ഐസിസി അവാർഡുകൾ തൂത്തുവാരി കോഹ്ലി നേടിയത് ചരിത്രനേട്ടം

ചരിത്രത്തിൽ ആദ്യമായി ഐസിസി ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, ഐസിസി ഏകദിന പ്ലേയർ ഓഫ് ദി ഇയർ, ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ പ്ലേയറായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ പുരസ്‌കാരങ്ങളെ കൂടാതെ ഏകദിന ടെസ്റ്റ് ടീമികളുടെ ക്യാപ്റ്റൻ കൂടിയായി കോഹ്ലിയെ ഐസിസി തിരഞ്ഞെടുത്തു . 2018 ൽ 13 ടെസ്റ്റിൽ നിന്നും 55.08 ശരാശരിയിൽ 1322 റൺസും, 14 ഏകദിനത്തിൽ നിന്നും 133.55 ശരാശരിയിൽ ആറ് സെഞ്ചുറിയടക്കം 1202 റൺസും കോഹ്ലി നേടിയിരുന്നു . ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയറിലും ഐസിസി ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയറിലും സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ മാത്രമാണ് കോഹ്ലിക്ക് വെല്ലുവിളിയുയർത്തിയത് . ഏകദിന പ്ലേയർ അവാർഡിൽ അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാനാണ് കോഹ്ലിക്ക് ശേഷം ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്.

https://twitter.com/ICC/status/1087601576154411013?s=19