Skip to content

ക്രിക്കറ്റ് സഹായിച്ചതെങ്ങനെ ഷറപ്പോവയെ അട്ടിമറിച്ച ആഷ്‌ലി ബാർട്ടർ പറയുന്നു

തന്റെ കരിയറിൽ ക്രിക്കറ്റ് ചെലുത്തിയ സ്വാധീനത്തെ പറ്റി തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്നലെ അഞ്ച് വട്ടം ഗ്രാൻഡ് സ്ലാം നേടിയ മരിയ ഷറപ്പോവയെ അട്ടിമറിച്ച് ബാർട്ടി വിജയം നേടിയിരുന്നു . ആദ്യ സെറ്റ് 4-6 ന് പരാജയപെട്ടശേഷം രണ്ടും മൂന്നും സെറ്റകൾ 6-1, 6-4 ന് സ്വന്തമാക്കിയാണ് ബാർട്ടി തിരിച്ചടിച്ചത്. ഇതാദ്യമായാണ് ബാർട്ടി ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ പ്രവേശിക്കുന്നത് .ബാർട്ടിയുടെ നിലവിലെ നേട്ടങ്ങൾക്ക് പിന്നിൽ ക്രിക്കറ്റിന് നിർണായക സ്വാധീനമുണ്ട് . വർഷങ്ങൾക്ക് മുൻപ് മോശം പ്രകടനത്തെ തുടർന്ന് ടെന്നീസിൽ നിന്നും വിരമിച്ച ബാർട്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2015-16 സീസണിൽ വുമൺസ് ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബൻ ഹീറ്റിന് വേണ്ടി കളിച്ച ആദ്യ മത്സരത്തിൽ മെൽബൺ സ്റ്റാർസിനെതിരെ 27 പന്തിൽ 36 റൺസ് ബാർട്ടി നേടിയിരുന്നു. ഒമ്പത് മത്സരങ്ങൾ ബിഗ് ബാഷ് ലീഗിൽ ബാർട്ടി കളിച്ചു .

” ഏകാന്തമായ അവസരങ്ങൾ ക്രിക്കറ്റിൽ ഇല്ല . കളിക്കളത്തിൽ നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ അവിടെ നിങ്ങളെ സഹായിക്കാൻ പത്തോളം പേർ ഇനിയുമുണ്ട് . ആ ഘട്ടത്തെ അതിജീവിക്കാൻ അവർ സഹായിക്കും . ” ബാർട്ടി പറഞ്ഞു .

പിന്നീട് ടെന്നീസിലേക്ക് തിരിച്ചെത്തിയെങ്കിലും ക്രിക്കറ്റ് ചെലുത്തിയ സ്വാധീനത്തെ പറ്റി ബാർട്ടി മറന്നിട്ടില്ല . ആ ഇടവേള നിർണായകമായിരുന്നുവെന്നും മെച്ചപ്പെട്ട വ്യക്തിയായാണ് കോർട്ടിൽ തിരിച്ചെത്തിയതെന്നും മൂന്നാം റൗണ്ടിലെ വിജയത്തിന് ശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരം കണ്ടിരുന്നുവെന്നും ബാർട്ടി പറഞ്ഞു .