Skip to content

സച്ചിനെ മറികടന്ന് കോഹ്ലി നേടിയ റെക്കോർഡ് പഴങ്കഥയാക്കി ഹാഷിം അംല

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല .ഏകദിന കരിയറിലെ തന്റെ 27 ആം സെഞ്ചുറിയാണ് ഇന്നലെ പാകിസ്ഥാനെതിരെ അംല നേടിയത് . 167 ഇന്നിങ്‌സിൽ നിന്നും 27 സെഞ്ചുറി നേടിയ അംല ഇതോടെ ഏകദിനക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി മാറി . 169 ഇന്നിങ്‌സിൽ നിന്നും 27 സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് അംല മറികടന്നത് . ഏകദിനത്തിൽ 27 സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനാണ് അംല . സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ്, സനത് ജയസൂര്യ, വിരാട് കോഹ്ലി എന്നിവരാണ് അംലയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. 2017 ന് ശേഷം അംല നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത് .ആരെയും ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാൽ അംല നേടിയ അവസാന രണ്ട് സെഞ്ചുറികൾക്കിടയിൽ വിരാട് കോഹ്ലി ഒമ്പതും രോഹിത് ശർമ എട്ടും സെഞ്ചുറികൾ നേടിക്കഴിഞ്ഞു .

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 27 സെഞ്ചുറി നേടിയവർ

ഹാഷിം അംല – 167 ഇന്നിങ്‌സ്

വിരാട് കോഹ്ലി – 169 ഇന്നിങ്‌സ്

സച്ചിൻ ടെണ്ടുൽക്കർ – 254 ഇന്നിങ്‌സ്

റിക്കി പോണ്ടിങ് – 308 ഇന്നിങ്‌സ്

സനത് ജയസൂര്യ – 404 ഇന്നിങ്‌സ്