Skip to content

ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ കുഴക്കി അസാധാരണ രീതിയിൽ പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ . ഓസ്‌ട്രേലിയൻ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത് .ഓവറിലെ അവസാന പന്തെറിയാനെത്തിയ ഭുവനേശ്വർ കുമാർ റണ്ണപ്പിനിടയിൽ അമ്പയർക്ക് പുറകിൽ വെച്ച് വളരെ നേരത്തെ പന്ത് റിലീസ് ചെയ്യുന്നു എന്നാൽ ഒരു ഘട്ടത്തിൽ പകച്ചുപോയ ഫിഞ്ച് മാറിനിന്നതോടെ അമ്പയർ ഡെഡ് ബോൾ വിളിക്കുകയും ചെയ്തു. എന്നാൽ അത് ലീഗൽ ഡെലിവറി ആയിരുന്നവെന്നാണ് ക്രിക്കറ്റ് നിരീഷകരും പറയുന്നത് . നിയമപ്രകാരം ക്രീസിനുള്ളിൽ എവിടെനിന്നും പന്തെറിയാൻ ബൗളർക്ക് സാധിക്കും അമ്പയറുടെ തീരുമാനം ഭുവനേശ്വർ കുമാറിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ചൊടിപ്പിച്ചു .

വീഡിയോ ;

https://twitter.com/SPNSportsIndia/status/1086124326342914048?s=19

എന്നാൽ അമ്പയർ നൽകിയ അധികപന്ത് ഇന്ത്യയ്ക്ക് അനുകൂലമാവുമാകയും ചെയ്തു . തൊട്ടടുത്ത പന്തിൽ തന്നെ ഫിഞ്ചിന്റെ വിക്കറ്റ് നേടുവാൻ ഭുവനേശ്വർ കുമാറിന് സാധിച്ചു .പരമ്പരയിൽ ഇത് മൂന്നാം തവണയാണ് ഫിഞ്ച് ഭുവനേശ്വർ കുമാറിന് മുൻപിൽ കീഴടങ്ങുന്നത് .