Skip to content

പാകിസ്ഥാനെ വെള്ളപൂശി സൗത്താഫ്രിക്ക ; റാങ്കിങ്ങിൽ ഇംഗ്ലണ്ടിനേയും മറികടന്നു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ 3-0 ത്തിന്റെ സമ്പൂർണ വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ സൗത്താഫ്രിക്ക ഇംഗ്ലണ്ടിനെയും ന്യൂസിലാൻഡിനെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.പരമ്പരയിലെ പരാജയത്തോടെ പാകിസ്ഥാൻ ശ്രീലങ്കയ്ക്ക് പുറകിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .പരമ്പരയുടെ തുടക്കത്തിൽ 92 പോയിന്റ് ആയിരുന്നു പാകിസ്ഥാനുണ്ടായിരുന്നത് എന്നാൽ പരമ്പരയിലെ സമ്പൂർണ പരാജയത്തോടെ പോയിന്റ് 88 ആയി കുറഞ്ഞു . പരമ്പരയ്ക്ക് മുൻപ് 106 പോയിന്റ് ആയിരുന്നു പാകിസ്ഥാനുണ്ടായിരുന്നത് വിജയത്തോടെ നാല് പോയിന്റ് ഉയർന്ന് 110 പോയിന്റിൽ സൗത്താഫ്രിക്കയെത്തി . മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 108 ഉം നാലാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന് 107 ഉം പോയിന്റ് ആണ് ഉള്ളത് .116 പോയിന്റോടെ ഇന്ത്യയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.

പരമ്പരയിലെ മൂന്നാം മത്സരത്തിൽ 107 റൺസിനാണ് സൗത്താഫ്രിക്ക വിജയം നേടിയത്. രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ സെഞ്ചുറി നേടിയ വിക്കറ്റ്കീപ്പർ ഡീകോക്കാണ് മാൻ ഓഫ്‌ ദി മാച്ച്.