CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

മത്സരത്തിനിടെ മകന് ഓട്ടോഗ്രാഫ് നൽകി ഷെയ്ൻ വാട്സൺ ; വീഡിയോ കാണാം

ബിഗ് ബാഷ് ലീഗിലെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടറുമായുള്ള മത്സരത്തിനിടയിൽ കാണികളുടെ ഹൃദയം കീഴടക്കി തണ്ടർ ക്യാപ്റ്റൻ ഷെയ്ൻ വാട്സണും മകനും . മത്സരശേഷം ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ മകൻ വില്യം വാട്‌സന്റെ അരികിലെത്തിയ വാട്സൺ മകന്റെ ക്യാപിലും ശേഷം ഷർട്ടിലും ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ് . മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് വാട്സൺ കാഴ്ച്ചവെച്ചത്. 40 പന്തിൽ 68 റൺസ് നേടിയ വാട്സന്റെ മികവിൽ തണ്ടർ സീസണിലെ നാലാം വിജയം സ്വന്തമാക്കുകയും ചെയ്തു . നാല് ഫോറും അഞ്ച് സിക്സസും നേടിയ വാട്സൺ തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ചും. മത്സരത്തിൽ സിഡ്നി തണ്ടർ ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഡ്ലെയ്ഡിന് 97 റൺസ് എടുക്കാൻ മാത്രേ സാധിച്ചുള്ളൂ . വിജയത്തോടെ പോയിന്റ് ടേബിളിൽ സിഡ്‌നി തണ്ടർ രണ്ടാം സ്ഥാനത്തെത്തി .

വീഡിയോ കാണാം ;

Get real time updates directly on you device, subscribe now.

Comments are closed, but trackbacks and pingbacks are open.