Skip to content

ക്രിക്കറ്റ് ചരിത്രത്തിൽ ഇനി ചൈനയും ; പക്ഷേ നേടിയത് നാണക്കേടിന്റെ റെക്കോർഡ്

ക്രിക്കറ്റ് റെക്കോർഡ് പട്ടികയിൽ ഇനി ചൈനയും എന്നാൽ നാണകേടിന്റെ റെക്കോർഡ് സ്വന്തമാക്കിയാണ് ചൈനീസ് ക്രിക്കറ്റ് ടീം ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത് . ഞായറാഴ്ച നടന്ന തായ്‌ലൻഡ് വുമൺസ് ട്വന്റി20 സ്മാഷ് ടൂർണമെന്റിൽ യു എ ഇ യ്ക്കെതിരെ വെറും 14 റൺസിനാണ് ചൈന വുമൺസ് ഓൾഔട്ടായത് . അന്താരാഷ്ട്ര ട്വന്റി20യിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ ആണിത് . മത്സരത്തിൽ 189 റൺസിന്റെ തകർപ്പൻ വിജയം യു എ ഇ വനിതകൾ സ്വന്തമാക്കി . വുമൺസ് ട്വന്റി20യിലെ ഏറ്റവും വലിയ പരാജയം കൂടിയാണിത് . കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലെസോതോയോട് 179 റൺസിന് പരാജയപെട്ട നമീബിയയുടെ മോശം റെക്കോർഡ് ഇതോടെ അവസാനിച്ചു .

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു എ ഇ നിശ്ചിത 20 ഓവറിൽ 203 റൺസ് അടിച്ചുകൂട്ടി . അവരുടെ ഏറ്റവും ഉയർന്ന ട്വന്റി20 ടോട്ടൽ കൂടിയാണിത് . മറുപടി ബാറ്റിങ്ങിൽ 10 ഓവറിനുള്ളിൽ ചൈനയുടെ പോരാട്ടം അവസാനിച്ചു .