Skip to content

രഞ്ജി ട്രോഫി ; കേരളത്തിനെതിരെ ഗുജറാത്തിനെ പാർഥിവ് പട്ടേൽ നയിക്കും

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനിൽ കേരളത്തിനെതിരെ ഗുജറാത്തിനെ പാർഥിവ് പട്ടേൽ നയിക്കും ടീം കോച്ച് ഹിതേഷ് മജ്മുദാറാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഈ വർഷം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നതിനാൽ ഗുജറാത്തിന് വേണ്ടി കളിക്കാൻ പട്ടേലിന് സാധിച്ചിരുന്നില്ല . പാർഥിവ് പട്ടേലിനൊപ്പം സ്പിന്നർമാരായ അക്ഷർ പട്ടേൽ, പിയൂഷ് ചൗള എന്നിവരും ടീമിനൊപ്പം കേരളത്തിനെതിരായ മത്സരത്തിൽ ഉണ്ടാകും . ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഗുജറാത്ത് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനിൽ പ്രവേശിക്കുന്നത് . മറുഭാഗത്ത് ഹിമാചൽപ്രദേശിനെ അവരുടെ നാട്ടിൽ തകർത്താണ് കേരളം ക്വാർട്ടർ ഫൈനിൽ പ്രവേശിച്ചത് . സച്ചിൻ ബേബിയും സഞ്ജു സാംസണും ഫോം വീണ്ടെടുത്തത് കേരളത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് .