Skip to content

ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ആദ്യ റണ്ണൊടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി പതിനായിരം റൺസ് എം എസ് ധോണി പൂർത്തിയാക്കി . ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായി ധോണി മാറി .തന്റെ 330 ആം മത്സരത്തിലാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് . സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരാണ് ധോണിയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് . ഏകദിനത്തിൽ പതിനായിരം റൺസ് മത്സരത്തിന് മുൻപേ ധോണി നേടിയിരുന്നെങ്കിലും അതിൽ 174 റൺസ് സ്കോർ ചെയ്തത് ഏഷ്യ ഇലവന് വേണ്ടിയായിരുന്നു . കുമാർ സംഗക്കാരയ്ക്ക് ശേഷം ഒരു രാജ്യത്തിന് വേണ്ടി പതിനായിരം ഏകദിന റൺസ് നേടുന്ന വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനും ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ബാറ്റ്സ്മാനും കൂടിയാണ്‌ ധോണി .

https://twitter.com/ESPNcricinfo/status/1083986246328827904?s=19