Skip to content

ആദ്യ ഏകദിനം ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക്‌ ഭേദപ്പെട്ട സ്കോർ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ . നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 288 റൺസ് നേടി . തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ട്ടമായ ഓസ്‌ട്രേലിയയെ ഷോൺ മാർഷും ഉസ്മാൻ ഖവാജയും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത് . ഇരുവരും മൂന്നാം വിക്കറ്റിൽ 92 റൺസ് നേടി . എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോർ ആക്കുവാൻ ഇരുവർക്കും സാധിച്ചില്ല . ഖവാജ 59 റൺസ് നേടിയപ്പോൾ ഷോൺ മാർഷ് 54 റൺസ് നേടി പുറത്തായി . ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ പീറ്റർ ഹാൻഡ്സ്‌കോംബ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു . 61 പന്തിൽ നിന്നും 6 ഫോറും 2 സിക്സും അടക്കം 73 റൺസ് നേടിയാണ് ഹാൻഡ്സ്‌കോംബ് മടങ്ങിയത് . സ്റ്റോയിനിസ് പുറത്താകാതെ 43 പന്തിൽ 47 ഉം ഗ്ലെൻ മാക്‌സ്‌വെൽ 5 പന്തിൽ 11 ഉം റൺസ് നേടി പുറത്താകാതെ നിന്നു .

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി .