Skip to content

ഫിഞ്ചിന്റെ കുറ്റി പിഴുതെടുത്ത് ഏകദിന കരിയറിൽ 100 വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ – വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ നായകൻ ആരോണ് ഫിഞ്ചിന്റെ വിക്കറ്റിലൂടെ ഏകദിന കരിയറിൽ 100 ആം വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ . 6 റൺസിൽ നിൽക്കെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിനെ ബൗൾഡാക്കുകയായിരുന്നു. 96 മത്സരങ്ങളിൽ നിന്നാണ് 100 വിക്കറ്റ് ഭുവനേശ്വർ കുമാർ നേടിയത്.

https://twitter.com/cricketcomau/status/1083915419633704960?s=19

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് 13 ഓവർ പിന്നിട്ടപ്പോൾ 56 റൺസിൽ 2 വിക്കറ്റ് നഷ്ടമായി . ഓപ്പണിങ് ബാറ്റ്സ്മാന്മാരായ അലക്സ് കാരേ , ഫിഞ്ച് എന്നിവരുടെ വിക്കറ്റാണ് നഷ്ട്ടമായത്.