Skip to content

ഈ അവസ്ഥയിൽ പാകിസ്ഥാനും ഓസ്‌ട്രേലിയയിൽ പരമ്പര നേടാനാകും ; ഇന്ത്യയുടെ ചരിത്ര വിജയത്തെ അംഗീകാറിക്കാതെ പാക് താരം യുസുഫ്

ഓസ്‌ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായാണ് ഇന്ത്യ മാറിയത് . ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നിരവധി പ്രമുഖ താരങ്ങൾ രംഗത്ത് വന്നിരുന്നു . പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യൻ വിജയത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു .

എന്നാൽ മുൻ പാക് താരം മുഹമ്മദ് യൂസഫിന് ഇന്ത്യൻ വിജയത്തെ അംഗീകരിക്കാത്ത രീതിയിലുള്ള പരാമർശമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് നടത്തിയത് . ”ഇപ്പോൾ പാക്കിസ്ഥാൻ ടീം ഓസ്ട്രേലിയയിൽ പോയിരുന്നുവെങ്കിൽ അവർക്കും ജയിക്കാനുള്ള അവസരം കിട്ടുമായിരുന്നു,” ഇതാണ് യൂസഫ് പറഞ്ഞത്.

യൂസുഫിന്റെ അഭിപ്രായം പാകിസ്ഥാൻ ജേർണലിസ്റ്റ് സാദിഖാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത് . നിരവധി പേര് യൂസുഫിന്റെ അഭിപ്രായത്തെ വിമർശിച്ച് രംഗത്തെത്തിയത് . ടെസ്റ്റ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒരിക്കലും ഓസ്‌ട്രേലിയയിൽ വിജയം നേടാൻ സാധിക്കില്ലെന്നാണ് ഒരു കൂട്ടർ പറയുന്നത് .