Skip to content

മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയ എത്തുന്നത് നിർണായക മാറ്റങ്ങളോടെ. ലോകകപ്പ് മുന്നിൽ കണ്ട് ആരോൺ ഫിഞ്ചിനൊപ്പം വിക്കറ്റ് കീപ്പർ അലക്സ് കാരെയായിരിക്കും ഓപ്പൺ ചെയ്യുക . കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച കാരെ ആറ് ഏകദിന മത്സരവും 19 ട്വന്റി20 മത്സരവും കളിച്ചിട്ടുണ്ട് . എന്നാൽ ഇതുവരെയും ഫിഫ്റ്റി നേടുവാൻ താരത്തിന് സാധിച്ചിട്ടില്ല. ബിഗ് ബാഷ് ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും ഓപണിങ് ബാറ്റ്സ്മാനായി മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ള കാരെയ്ക്ക് ഇത് മികച്ച അവസരമാണെന്നും ഈ മാറ്റം ടീമിൽ മാറ്റം വരുത്തുമെന്നും ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞു .

ഉസ്മാൻ ഖവാജയായിരിക്കും മൂന്നാമനായി ഇറങ്ങുക തുടർന്ന് നാലാം നമ്പറിൽ ഷോൺ മാർഷും തുടർന്ന് പീറ്റർ ഹാൻഡ്സ്‌കോംബ്, മാർക്കസ് സ്റ്റോയിനിസ് എന്നിങ്ങനെയാണ് പുതിയ ബാറ്റിങ് ക്രമം . ഏഴാം നമ്പർ ബാറ്റ്സ്മാനായിട്ടായിരിക്കും ഗ്ലെൻ മാക്‌സ്‌വെൽ ഇറങ്ങുക . പീറ്റർ സിഡിലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതും മത്സരത്തിൽ നിർണായകമാകും നീണ്ട ഒമ്പത് വർഷത്തിന് ശേഷമാണ് സിഡിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിന മത്സരം കളിക്കുന്നത് .