Skip to content

രാഹുൽ ദ്രാവിഡിന്റെ ഇന്നും തകർക്കപ്പെടാത്ത 7 റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് വൻ മതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് . 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡ് 2012 ൽ ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ക്രിക്കറ്റ് കരിയറിന് വിരാമമമിടുകയായിരുന്നു .

അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെയുള്ള ദ്രാവിഡിന്റെ ശൈലി ഏറെ വ്യത്യസ്തമാണ്. 36 സെഞ്ചുറികളും 63 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 13288 റണ്‍സ് ആണ് രാഹുലിന്റെ ടെസ്റ്റ് കരിയറിലള്ളത്. ക്രിക്കറ്റിലെ സാങ്കേതികത്തികവുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണ് ദ്രാവിഡ് അറിയപ്പെടുന്നത്.

രാഹുൽ ദ്രാവിഡിന്റെ പേരിലുള്ള ഇന്നും തകർക്കപ്പെടാത്ത അപൂർവ്വ റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം

1. ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കൂടുതൽ ക്യാച്ചുകളെടുത്ത താരം . 164 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 210 ക്യാച്ചുകളാണ് ദ്രാവിഡ് എടുത്തത് . ഇന്ത്യൻ ടീമിലെ വിശ്വസ്തനായ സ്ലിപ് ഫീൽഡർ കൂടിയാണ് ദ്രാവിഡ് .

2. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ബോളുകൾ നേരിട്ട താരം കൂടിയാണ് ദ്രാവിഡ് . 31,258 ബോളുകളാണ് 164 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ദ്രാവിഡ് നേരിട്ടത് . രസകരമായ കാര്യമെന്തെന്നാൽ ഒരു ക്രിക്കറ്റ് താരവും ടെസ്റ്റിൽ 30, 000 ബോളുകൾ പോലും കടന്നിട്ടില്ല . ഈ നേട്ടത്തിൽ രണ്ടാമതുള്ളത് സച്ചിനാണ് ( 29, 437 ) .

3. ടെസ്റ്റ് ക്രിക്കറ്റിൽ ക്രീസിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച താരം . കരിയറിൽ ഉടനീളം 735 മണിക്കൂറും , 52 മിനുറ്റുമാണ് ദ്രാവിഡ് ക്രീസിൽ ചിലവഴിച്ചത് . അതായത് 44,152 മിനിറ്റുകൾ .

4. ടെസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഇറങ്ങി 10000 റൺസ് തികച്ച ബാറ്റ്സ്മാൻ . 219 ഇന്നിങ്സിൽ നിന്നായാണ് 10000 റൺസ് പിന്നിട്ടത് .

5. തുടർച്ചയായി 4 ഇന്നിങ്സിലും സെഞ്ചുറി നേടിയ ഏക ഇന്ത്യൻ താരം . 2002 ൽ ഈ നേട്ടം ദ്രാവിഡ് കൈവരിച്ചത് . 115 , 148 , 217 , 100 എന്നിങ്ങനെയാണ് സ്കോറുകൾ . ആദ്യ 3 സെഞ്ചുറിയും ഇംഗ്ലണ്ടിന് എതിരെയാണ് , അവസാന സെഞ്ചുറി വെസ്റ്റ് ഇൻഡീസിന് എതിരെയും .

6. ഏകദിനത്തിൽ 2 തവണ 300 + പാർട്ണർഷിപ്പിൽ പങ്കാളിയായ ഏക താരം . ആദ്യത്തേത് 1999 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഗാംഗുലിയും ദ്രാവിഡും ചേർന്ന് .

7. ടെസ്റ്റ് ക്രിക്കറ്റ് അംഗീകാരം ലഭിച്ച എല്ലാ രാജ്യങ്ങളിലും സെഞ്ചുറി നേടിയ ആദ്യ താരം . ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നിവയാണ് ആ രാജ്യങ്ങൾ.