Skip to content

ഇന്ത്യയെ പിടിച്ചുകെട്ടാൻ അവരെ വേഗത്തിൽ പുറത്താക്കണം ; ആരോൺ ഫിഞ്ച്

ഏകദിന പരമ്പരയിൽ ഇന്ത്യയെ പിടുച്ചുകെട്ടാൻ രോഹിത് ശർമയും ശിഖാർ ധവാനും വിരാട് കോഹ്ലിയുമടങ്ങുന്ന ഇന്ത്യയുടെ ടോപ് ത്രീയെ വേഗത്തിൽ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് . ഇന്ത്യൻ ബാറ്റിങ് ആദ്യ മൂന്ന് താരങ്ങളെ ആശ്രയിച്ചാണെന്നും അവരെ വേഗത്തിൽ പുറത്താക്കാൻ സാധിച്ചാൽ മാത്രമേ വിജയം നേടാൻ ഓസ്‌ട്രേലിയക്ക് സാധിക്കുവെന്നും ഫിഞ്ച് വ്യക്തമാക്കി.

” കഴിഞ്ഞ 12 മാസങ്ങളായി വിരാട് കോഹ്ലിയുടെ ശരാശരി 133 ഉം ധവാന്റെ ശരാശരി 75 ഉം രോഹിത് ശരാശരി 50 മാണ് . അതുകൊണ്ട് തന്നെ അവരെ എത്രയും നേരത്തെ പുറത്താക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ് . അതിന് സാധിച്ചില്ലെങ്കിൽ അവർ പെട്ടെന്ന് റൺസ് സ്കോർ ചെയ്യുകയും പിന്നീട് അവരെ പുറത്താക്കാൻ സാധിക്കാതെയും വരും . ” വാർത്താസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു .

ഇന്ത്യയ്‌ക്കെന്ന പോലെ സിഡ്‌നിയിൽ തന്നെയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത് . ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയ കളിക്കും .