Skip to content

സ്ത്രീവിരുദ്ധ പരാമർശം ; പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ

സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് കുരുക്കിലായിരിക്കുന്ന ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ കെ എൽ രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇരുവരെയും ഒരു തരത്തിലും പിന്തുണക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോഹ്ലി വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും പരാമർശം തികച്ചും വ്യക്തിപരം മാത്രമാണെന്നും വ്യക്തമാക്കി . ഈയടുത്ത് സംപ്രേഷണം ചെയ്ത ടോക്ഷോയിലാണ് ലൈംഗിക പരാമർശം ഉൾപ്പെടെ ഹർദിക് പാണ്ഡ്യ നടത്തിയത് . ഇതിനെ തുടർന്ന് പാണ്ഡ്യയുടെ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് നിരവധിപേർ രാഗത്തെത്തുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് ഇരുവരിൽ നിന്നും ബിസിസിഐ വിശദീകരണം തേടിയിരുന്നു. ഇരുവർക്കും രണ്ട് മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.