Skip to content

ട്വന്റി20യിലും തോൽവി ; ന്യൂസിലാൻഡിൽ സംപൂജ്യരായി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരായ ഒരേയൊരു ട്വന്റി20 മത്സരത്തിൽ ന്യൂസിലാൻഡിന് 35 റൺസിന്റെ തകർപ്പൻ വിജയം . മത്സരത്തിൽ ന്യൂസിലാൻസ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർക്ക് 16.5 ഓവറിൽ 144 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 24 പന്തിൽ 43 റൺസ് നേടിയ തിസാര പെരേര ഒരിക്കൽ കൂടി പൊരുതിയെങ്കിലും വിജയം നേടികൊടുക്കുവാൻ സാധിച്ചില്ല .ന്യൂസിലാൻഡഡിന് വേണ്ടി ലോകി ഫെർഗുസൻ, ഇഷ് സോധി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി .

മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങി ഒരു ഘട്ടത്തിൽ 55 ന് 5 എന്ന നിലയിൽ തകർന്നടിഞ്ഞ ന്യൂസിലാൻഡിനെ 33 റൺസ് നേടിയ റോസ് ടെയ്ലർ, 26 പന്തിൽ 44 റൺസ് നേടിയ ബ്രേസ്വെൽ, 15 പന്തിൽ 35 റൺസ് നേടിയ കഗ്ഗ്ലെജിൻ എന്നിവർ ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത് . ബ്രേസ്വെല്ലാണ് മാൻ ഓഫ് ദി മാച്ച് .